കേരളം

കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയേ പറ്റൂ; നിലപാടിലുറച്ച് സിപിഐ സംസ്ഥാന നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐ ജില്ലാ സെക്രട്ടറി അനിരുദ്ധനെ മാറ്റണമെന്ന് നിലപാടിലുറച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം. അനിരുദ്ധനെ മാറ്റാന്‍ ചേര്‍ന്ന യോഗത്തില്‍ ഉണ്ടായ സംഭവങ്ങള്‍ വിഭാഗിയതയുടെ ഭാഗമാണെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി. എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പാക്കണം. പുതിയ ജില്ലാ സെക്രട്ടറി ആരാണെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കില്ല. ജില്ലാ നേതൃത്വം തീരുമാനിക്കണമെന്നും എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. നേരത്തെ, ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ നേതൃത്വം തള്ളിയിരുന്നു. 

എന്‍ അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റത്തിന് നിര്‍ദേശിച്ചത് എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ആവശ്യം തള്ളി രംഗത്ത് വന്ന ജില്ലാ നേതൃത്വം, പാര്‍ട്ടി സമ്മേളനത്തില്‍ മാത്രമേ സെക്രട്ടറിയെ മാറ്റാന്‍ സാധിക്കുള്ളുവെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്