കേരളം

കോടതിയുടെ സമയം പാഴാക്കി ; തോമസ് ചാണ്ടിക്ക് പിഴശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചു. 25,000 രൂപ പിഴ അടക്കാനാണ് കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി ഉള്‍പ്പെടെ നാലുപേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പത്തു ദിവസത്തിനകം പിഴത്തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. 

ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടേത് ഉള്‍പ്പെടെ അഞ്ച് ഹര്‍ജികളാണ് കഴിഞ്ഞ ദിവസം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ തോമസ് ചാണ്ടിയുടേത് ഉള്‍പ്പെടെ നാലു ഹര്‍ജിക്കാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചാമത്തെ ഹര്‍ജിക്കാരനായ ജിജിമോനെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കി. 

വിധി എതിരാകാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ അപേക്ഷ നല്‍കിയത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയാണ് ഹര്‍ജികല്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. 

നിങ്ങള്‍ക്ക് ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25,000 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തോമസ് ചാണ്ടിയുടേത് ഉള്‍പ്പെടെ നാലു ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അഞ്ചാമത്തെ ഹര്‍ജിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് ഇദ്ദേഹത്തെ പിഴയില്‍ നിന്നും ഒഴിവാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)