കേരളം

ഗൾഫ് രാജ്യങ്ങൾക്ക് പെട്രോൾ എന്നതുപോലെയാണ് കേരളത്തിന് കരിമണൽ: ഇ പി ജയരാ‍‍ജൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങൾക്ക്​ പെട്രോൾ എന്നതുപോലെയാണ്​ കേരളത്തിന്​ കരിമണലെന്ന്​ വ്യവസായി മന്ത്രി ഇ.പി ജയരാജൻ. ആലപ്പാ​ട്ടെ ഖനനം നിർത്തിവെക്കണമെന്ന്​ നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സമരത്തിന്​ പിന്നിൽ ബാഹ്യശക്തികളുണ്ടെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു. 

മാനദണ്ഡങ്ങൾ പാലിച്ച്​ ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ്​ നിയമസഭ പരിസ്ഥിതി സമിതി വ്യക്തമാക്കിയിരിക്കുന്നത്.ഖനനം സംബന്ധിച്ച്​ ഒരു പരാതിയും സർക്കാറിനു മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത്​ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ആലപ്പാട്ടെ  അശാസ്​ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനിൽപ്പിന്​ ​ ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.  ഇതിന്​​ മറുപടി പറയുകയായിരുന്നു മന്ത്രി.  വിഷയം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ എം.എൽ.എ പി. ടി തോമസ്​ ​ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി