കേരളം

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയ്ക്ക് കൂലി 102 കോടി; ബില്‍ കേരളത്തിന് അയച്ചതായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന ഉപയോഗിച്ചതിനുള്ള ബില്‍ കേരളത്തിന് അയച്ചതായി കേന്ദ്രം. 102` കോടിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം അറിയിച്ചത്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. സൈന്യവും നാവികസേനയും കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കിവരുന്നുണ്ടെന്നും ഭാംറെ പറഞ്ഞു. സേവനങ്ങളുടെ തുക സംസ്ഥാന സര്‍ക്കാരാണ് കൈമാറേണ്ടത് എങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇത് കേരളത്തിന് ഈടാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്