കേരളം

ഞങ്ങള്‍ കേരളം ആണ്, കേരള അല്ല; പേരുമാറ്റുവാന്‍ പ്രമേയവുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള എന്നതിന് പകരം കേരളം എന്നാക്കി സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റണം എന്ന് സംസ്ഥാന സര്‍ക്കാര്‍. പേര് മാറ്റം ഉന്നയിച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. 

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഉള്‍പ്പെടെ കേരളത്തിന്റെ പേര് കേരളം എന്നാക്കാന്‍ നിയമനിര്‍മാണം നടത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം എന്നതാണ് ഭരണഘടന നിഷ്‌കര്‍ശിക്കുന്നത്. 

മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു എന്നും, ബുധനാഴ്ച സഭ തുടങ്ങുന്നതിന് മുന്നോടിയായി യുഡിഎഫ് കക്ഷിയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള എന്നത് കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ്. സംസ്ഥാനത്തിന്റെ ഭാഷയുടേയും സംസ്‌കാരത്തിന്റേയും സത്ത ഉള്‍ക്കൊള്ളുന്ന പേര് കേരളം എന്നാണ്. അതിനാല്‍ മറ്റ് ഭാഷകളില്‍ കേരളം എന്ന് തന്നെ ഉപയോഗിക്കുവാനുള്ള നിയമനിര്‍മാണം വേണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു