കേരളം

തൃശൂരില്‍ തുഷാര്‍ തന്നെ? ആറു മണ്ഡലങ്ങളുടെ പട്ടിക കൈമാറി, തുഷാര്‍ മത്സരിക്കണമെന്ന് അമിത് ഷാ; എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈയാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഡിജെഎസിനു മത്സരിക്കാന്‍ താത്പര്യമുള്ള ആറു മണ്ഡലങ്ങളുടെ പട്ടിക തുഷാര്‍ അമിത് ഷായ്ക്കു കൈമാറിയതായാണ് വിവരം.

സംസ്ഥാന ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ എട്ടു സീറ്റാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വിട്ടുവീഴ്ച ചെയ്ത് ആറു സീറ്റിലേക്ക് ആവശ്യം ചുരുക്കാമെന്ന ധാരണ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറു മണ്ഡലങ്ങളുടെ പട്ടിക കൈമാറിയത്. 

തൃശൂര്‍, ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളംഎന്നീ സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് സൂചനകള്‍. തുഷാര്‍ സ്ഥാനാര്‍ഥിയാവുമെങ്കില്‍ തൃശൂര്‍ സീറ്റ് വിട്ടുനല്‍കാമെന്ന് നേരത്തെ ബിജെപി സംസ്ഥന നേതൃത്വം ധാരണയില്‍ എത്തിയിരുന്നു. ഇതേ നിലപാട് അമിത ഷായും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. തുഷാര്‍ മത്സരിക്കണമെന്ന താത്പര്യം കൂടിക്കാഴ്ചയില്‍ അമിത് ഷാ അറിയിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാം എന്ന മറുപടിയാണ് തുഷാര്‍ നല്‍കിയത്. 

സംസ്ഥാനത്ത് എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് ഈയാഴ്ച ഒടുവിലോ അടുത്തയാഴ്ചയോ തീരുമാനമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി