കേരളം

12,000 രൂപയുടെ ഫോണ്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിപ്പ്; 3600 രൂപ പോസ്റ്റ് ഓഫീസില്‍ അടച്ചു, കിട്ടിയത് ബെല്‍റ്റും പഴ്‌സും 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പണം അടച്ച് പാഴ്‌സല്‍ വാങ്ങിയ ആള്‍ക്കു ലഭിച്ചത് ബെല്‍റ്റും പഴ്‌സും. വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷയ്ക്കാണ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത്. 

രണ്ടാഴ്ച മുന്‍പാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ച വിവരം ഫോണില്‍ അറിയിച്ചത്. തുടര്‍ന്ന് മണിമൂളി പോസ്റ്റ് ഓഫിസില്‍ 3,600 രൂപ അടച്ചാണ് പഴ്‌സല്‍ വാങ്ങിയത്.

സമാനമായ രീതീയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ പൂക്കുന്നന്‍ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന ലഭിച്ചത്. മറ്റു പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുപറയാന്‍ മടിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു