കേരളം

തേങ്ങയിലും മായം, വിളവുള്ള തേങ്ങയാക്കുന്നത് രാസവസ്തു കലര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: കേരളത്തിലേക്കെത്തുന്ന തേങ്ങയിലും മായം ചേര്‍ക്കുന്നു. പച്ചത്തേങ്ങയില്‍ രാസവസ്തു കലര്‍ത്തി വിളവുള്ള തേങ്ങയാക്കിയാണ് തട്ടിപ്പ്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ പച്ചത്തേങ്ങ കേരളത്തിലേക്ക് എത്തിച്ചാണ് ഇത്. 

കൊട്ടാരക്കരയില്‍ ഇങ്ങനെ രാസവസ്തു കലര്‍ത്തിയ തേങ്ങ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന പച്ചത്തേങ്ങകള്‍ പൊതിച്ച് നാളികേര സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെ വെച്ച് സള്‍ഫര്‍ വിതറി ടാര്‍പോളിന്‍ മൂടി പുകയ്ക്കുകയും ചെയ്യും. 

ഇങ്ങനെ ചെയ്യുന്നതിലൂടെ പച്ചത്തേങ്ങ വിളവുള്ള തേങ്ങയായി മാറും. ഇങ്ങനെ ചെയ്യുന്ന തേങ്ങകള്‍ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും