കേരളം

ആളൊഴിഞ്ഞ വീട്ടില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 63 വയസ്സുള്ള ഓമനയുടെ  മൃതദേഹമാണ് കണ്ടെത്തിയത്. സ്വര്‍ണാഭരണം മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൃഷിയിടത്തിലേക്ക് കനാനില്‍ നിന്ന് വെള്ളം തിരിച്ചുവിടാനായി പോകുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. യുവാക്കൾ കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. ഓമനയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

യുവാക്കൾ മോഷ്ടിച്ച സ്വർണാഭരണം വിൽക്കാനെത്തിയപ്പോൾ ജ്വല്ലറി ജീവനക്കാരന് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ നിർണ്ണായകമായത്. വൃദ്ധയുടെ സ്വർണ്ണവള ഇവർ വിറ്റ് വസ്ത്രങ്ങൾ വാങ്ങുകയായിരുന്നു. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം