കേരളം

എംഎൽഎയുടെ പ്രസ്താവന അനുചിതവും അനവസരത്തിലും; എസ് രാജേന്ദ്രനെ തള്ളി സിപിഎം

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: ദേവികുളം സബ് കലക്ടർ രേണുരാജിനെതിരെ എസ് രാജേന്ദ്രൻ എംഎൽഎ നടത്തിയ പരാമർശങ്ങൾ സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. എംഎൽഎയുടെ പ്രസ്താവന തള്ളിക്കളയുന്നു. പ്രസ്താവന അനുചിതവും അനവസരത്തിലുമാണെന്ന് പാർട്ടി വിലയിരുത്തി. സ്ത്രീ ശാക്തീകരണവും സമത്വവും നയമാക്കിയ പാർട്ടി പ്രസ്താവന തള്ളുന്നതായും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 

ജന പ്രതിനിധി എന്ന നിലയിൽ പ്രശ്ന പരിഹാരത്തിനായിരുന്നു എംഎൽഎ ശ്രമിക്കേണ്ടിയിരുന്നത്. ഉചിതമായ നടപടികൾ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും പാർട്ടി വ്യക്തമാക്കി. 

മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎല്‍എ തടഞ്ഞതും സബ് കലക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി