കേരളം

യാത്രക്കാര്‍ക്ക് ചെവി വേദനയും മൂക്കില്‍ നിന്ന് രക്തവും ; കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.
 
നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ കൃത്യമാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര ആരംഭിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8  വിമാനത്തില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം