കേരളം

ശബരിമലയിൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പ​ത്ത​നം​തി​ട്ട: കും​ഭ​മാ​സ പൂ​ജാ​ വേ​ള​യി​ലും ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ്. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാണ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി  ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ല​ക്ട​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. 

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മാ​സ പൂ​ജാ​ വേ​ള​യി​ലും സ​ന്നി​ധാ​ന​ത്ത് പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പൊലീ​സി​ന്‍റെ നി​രീ​ക്ഷ​ണം. കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി നാളെ​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്. 17 വ​രെ ദ​ർ​ശ​നം ഉ​ണ്ടാ​കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം