കേരളം

ദേശീയ പണിമുടക്ക് ദിനങ്ങള്‍ ആകസ്മിക അവധിയായി കാണാം ; ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷട്രേഡ് യൂണിയനുകള്‍ നടത്തിയ  ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.

പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. ആ ദിവസങ്ങളിലെ അവധി ആകസ്മിക അവധിയായി കാണാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസങ്ങളിലെ അവധി നിയമവിധേയമാകും. 

സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍  അവധി അനുവദിച്ചാല്‍ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''