കേരളം

കൊലപാതകങ്ങൾ ആസൂത്രിതമെന്ന് ചെന്നിത്തല, ഗൂഢാലോചനയുണ്ടെന്ന് മുല്ലപ്പള്ളി; പങ്കില്ലെന്ന് സിപിഎം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസർകോഡ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്നാരോപിച്ച് യുഡിഎഫ്. കൊലപാതകങ്ങൾ ആസൂത്രിമാണെന്നും ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ടകൊലപാതകത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നും അണികളോട്​ ആയുധം താഴെ വെക്കാൻ പറയാനുള്ള ആർജവം പിണറായി വിജയൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊല്ലപ്പെട്ട പ്രവർത്തകർക്ക് ഭീഷണി ഉണ്ടായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. 

എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. കൊലപാതകങ്ങളുമായി സിപിഎമ്മിന് ബന്ധമില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ