കേരളം

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനൊപ്പമെന്ന് എഎന്‍ ഷംസീര്‍; ആരാച്ചാര്‍മാരുടെ സംരക്ഷണം വേണ്ടെന്ന് ടി സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാസര്‍കോട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനൊപ്പമാണെന്ന എഎന്‍ ഷംസീറിന്റെ വാക്കുകള്‍ക്ക് ചുട്ട മറുപടി കൊടുത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. ആരാച്ചാര്‍മാരുടെ കൂടെയുള്ള സംരക്ഷണം കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് വേണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. കൊലപാതകത്തിന് വേണ്ടിയുള്ള ആയുധം മിനുക്കികൊടുത്ത്, സംരക്ഷണം കൊടുത്ത്, നാളെ അവര്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന ഭീകരസംഘടനയായ സിപിഎമ്മിന്റെ സുരക്ഷിത ബോധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ട. മര്യാദയും മാന്യതയുമില്ലാത്ത പാര്‍ട്ടിയായി സിപിഎം അധപതിച്ചു. അവരുടെ സംരക്ഷണം കോണ്‍ഗ്രസിന് വേണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.

ഒരു വശത്ത് കൊലപാതകം നടത്തുക, പിന്നെ അതിനെതിരെ സംസാരിക്കുക എന്നിട്ട് അതിനെ ന്യായീകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് ലോക്‌സഭാ തെരഞ്ഞടുപ്പ് ആസന്നമായ ഘട്ടത്തില്‍ അത്തരത്തില്‍ ഒരു കൊലപാതകത്തിന് മുതിരില്ലെന്നാണ്. എന്നാല്‍ ഉപതെരഞ്ഞടുപ്പ് കാലത്താണ് സിപിഎമ്മുകാര്‍ ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞ അതേ ന്യായമാണ് ഷംസീര്‍ ആവര്‍ത്തിക്കുന്നത്. 

കേരളത്തില്‍ ഏതൊരു രാഷ്ട്രീയ കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ മറുവശത്ത് സിപിഎമ്മുകാരാണ്. പെരിയയിലെ കൊലപാതകം നടത്തിയത് കണ്ണൂരില്‍ നിന്നെത്തിയവരാണ്. കണ്ണൂരിലെ സിപിഎം നടത്തുന്ന കൊലപാതകങ്ങളുമായി സാമ്യമുണ്ട്. കൃപേഷിന്റെ കാലിന് താഴെ പതിനാറ് വെട്ടുകളാണ്. ഒറ്റവെട്ടിന് ശരത്തിന്റെ തലപിളര്‍ന്നു. ഇതെല്ലാം നടത്തിയത് സിപിഎമ്മിന്റെ കില്ലര്‍ ഗ്രൂപ്പാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം