കേരളം

നിയന്ത്രണം വിട്ട് സുഹൃത്തുക്കളും ബന്ധുക്കളും; വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്യോട്ട്: വെട്ടേറ്റ് കൊല്ലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ സംസ്‌കാരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായിട്ടാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. 

വിലാപയാത്രയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയഭേദകമായ കാഴ്ചകളായിരുന്നു.  പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയത്. മൃതദേഹങ്ങള്‍ ചിതയിലേക്കെടുത്തപ്പോഴേക്കും നിയന്ത്രണം വിട്ട് കരയുകയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും. 
പല ഇടങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപയാത്രയ്ക്കിടെ പരക്കെ ആക്രമണങ്ങളുമുണ്ടായി. വിലാപയാത്ര കടന്നുപോയ വഴിയിലെ കട തീവെച്ച് നശിപ്പിച്ചു. കാസര്‍കോട് ജില്ലയിലും വിലാപയാത്രയ്ക്കുമായി വലിയ സുരക്ഷ പൊലീസ് ഒരുക്കിയതിന് ഇടയിലാണ് സംഘര്‍ഷം. 

ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും, കുറ്റവാളികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍