കേരളം

'പിണറായി വിജയന്‍ പെരിയോരെപ്പോലെ'; തമിഴ് മക്കള്‍ ആഗ്രഹിക്കുന്നത് ഇതുപോലൊരു മുഖ്യമന്ത്രിയെ ആണെന്ന് നക്കീരന്‍

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിയോര്‍ രാമസ്വാമി നായ്ക്കരെപ്പോലെയാണെന്നും അദ്ദേഹത്തിനെപ്പോലുള്ള നേതാവിനെ കിട്ടാനാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നക്കീരന്‍ ഗോപാലന്‍. മീഡിയ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നക്കീരന്‍ കേരള മുഖ്യമന്ത്രിയെ പ്രശംസിച്ചത്. 

പിണറായി വിജയനോട് തമിഴ്മക്കള്‍ക്ക് ആദരവും സ്‌നേഹവുമുണ്ട്. ഇതുപോലൊരു നേതാവിനെ കിട്ടാനാണ് തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നത് നക്കീരന്‍ വാരികയുടെ പത്രാധിപരായ നക്കീരന്‍ ഗോപാലന്‍ പറഞ്ഞു. മഹാപ്രളയത്തെ നേരിടുന്നതിലും ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിലും ഒരു ഭരണാധികാരി കാട്ടേണ്ട ധീരതയും സാമര്‍ഥ്യവും പിണറായിയില്‍ കണ്ടു എന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് മക്കള്‍ ഈ മുഖ്യമന്ത്രിയില്‍ കാണുന്നത് പെരിയോര്‍ രാമസ്വാമി നായ്ക്കരെയാണ്.  വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച് വൈക്കത്ത് എത്തിയ നവോത്ഥാന നായകനാണ് പെരിയോര്‍. അയിത്തത്തിനും അനാചാരത്തിനും എതിരായിരുന്നു പെരിയോര്‍.അമ്പലത്തിലെ പൂജാരിയായി ദളിതനെ കയറ്റണമെന്ന പെരിയോരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഒരേയൊരു ഭരണാധികാരിയാണ് പിണറായി. 

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരേ സമരം നടത്തുന്നവരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്ത്രീപ്രവേശനം തടയുന്നവര്‍ നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാണ് പിണറായി പറഞ്ഞത്. ഇതിനെതിരേ ഭരണചക്രം തിരിക്കാന്‍ നെഞ്ചുറപ്പ് കാട്ടുന്നതിലും പിണറായിയെ താന്‍ അഭിനന്ദിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍