കേരളം

ഭര്‍ത്താവിന്റെ രഹസ്യബന്ധത്തിന്റെ തെളിവ് നല്‍കാം; ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വയനാട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശിയായ ഷിറില്‍ രാജ്(29) ആണ് പൊലീസിന്റെ പിടിയിലായത്.

ഭര്‍ത്താവിന്റെ രഹസ്യബന്ധത്തിന് തെളിവ് നല്‍കാമെന്ന് പറഞ്ഞ് സന്ദേശം അയച്ചാണ് ഷിറില്‍ യുവതിയുമായി അടുത്തത്. പിന്നീട് ഇക്കാര്യം പറഞ്ഞ് നിരന്തരം യുവതിയെ ശല്യം ചെയ്ത യുവാവ് ഒടുവില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. ഇതോടെ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് യുവാവ് കുടുങ്ങിയത്. യുവതിയെക്കൊണ്ട് തിരുവനന്തപുരത്തെ ഹോട്ടലില്‍ എത്താമെന്ന് പറയിപ്പിച്ച് പൊലീസ് കാത്തിരുന്നു. പാളയം ബസ്‌റ്റോപ്പിലെത്തിയ പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. മ്യൂസിയം സിഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍