കേരളം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല പിടിയിലായതെന്നാണ് സൂചന. 

സംഭവത്തിന് പിന്നാലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനകളെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയാതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. അതേസമയം ജില്ലാ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് കല്ലിയോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത്‌ലാലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍  സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റിയംഗത്തെ ആക്രമിച്ചതിനെതിരെയുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസില്‍ ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവര്‍ക്കും നേരത്തേ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് ശരത്തിന് മരണകാരണമായത്. രണ്ട് കാലുകളിലുമായി അഞ്ച് വെട്ടും ഇയാള്‍ക്കേറ്റിരുന്നു. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ഒറ്റവെട്ടാണ് ഏറ്റത്. 11 സെന്റീമീറ്ററോളം നീളത്തിലേറ്റ വെട്ടില്‍ തലയോട് തകര്‍ന്ന് കൃപേഷ് അപ്പോള്‍ തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള കൊണ്ടുപോകുന്നതിനിടെയാണ് ശരത് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍