കേരളം

അരിയില്‍ ഷുക്കൂര്‍ വധം; വിചാരണക്കോടതി മാറ്റില്ല, സിബിഐയ്ക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമാണ് തലശ്ശേരി കോടതി തള്ളിയത്. കൊച്ചി പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. അനുബന്ധ കുറ്റപത്രവും കോടതി മടക്കി. സിബിഐക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും തലശ്ശേരി കോടതി വ്യക്തമാക്കി.

കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്  സിബിഐ സമര്‍പ്പിച്ചിരുന്നത്.

നിയമാനുസൃതമായി കേസ് ഏത് കോടതിയില്‍ പരിഗണിക്കുന്നതിനും എതിര്‍പ്പില്ലെന്നും എന്നാല്‍ ഇവിടെ സെഷന്‍സ് കോടതിയില്‍ ഉള്ള കേസ് ഇതേ നിലയിലുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിന് ഈ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം