കേരളം

കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കിയതാണ്;  ടി പി കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്നും കോടിയേരി

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ കുഞ്ഞനന്തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയതാണ്. കൊടി സുനി പാര്‍ട്ടി മെമ്പറല്ല. കൊടിയെന്ന് പേരിട്ടത് കൊണ്ട് പാര്‍ട്ടി നേതാവാകുന്നത് എങ്ങനെയാണ്? മാധ്യമങ്ങളാണ് ഇവരെയൊക്കെ നേതാക്കളാക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

വാര്‍ത്തകള്‍ എല്ലാം ശരിയല്ല. വസ്തുതകളെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ നേരത്തേ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് കുഞ്ഞനന്തന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
 രാഷ്ട്രീയ പരിഗണന മൂലം അനര്‍ഹമായി കുഞ്ഞനന്തന് പരോള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയായിരുന്നു കോടതിയെ സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം