കേരളം

കൊല നടത്തിയത് പീതാംബരന്റെ പ്രേരണയാല്‍; അറസ്റ്റ് രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊല കേസില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പീതാംംബരന്റെ പ്രേരണയാലാണ് കൊലപാതകം നടത്തിയതെന്ന് കാസര്‍കോട് എസ്പി വ്യക്തമാക്കി. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കും. 

ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുറത്താക്കിയത്. 

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്യാട്ട് പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ ഇവരെ ജീപ്പിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ