കേരളം

ഡമ്മിപ്രതികള്‍ പോരെന്ന് മുല്ലപ്പള്ളി; യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ പിടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡമ്മി പ്രതികളെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ലൈന്നാണ് മുല്ലപ്പള്ളി പറയുന്നത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും കൊലയാളികള്‍ കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കെ. മുരളിധരന്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പിതാംബരന്‍ ഉള്‍പ്പടെ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അറിയിച്ചു. കൊലപാതകികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ