കേരളം

പാര്‍ട്ടി നടത്തിയ കൊലപാതകങ്ങള്‍ ഏതൊക്കെ?; പിണറായി പൊലീസ് പിടിക്കുക ഡ്യൂപ്ലിക്കേറ്റ് പ്രതികളെയെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം നല്‍കുന്ന ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തല. കേസ് പിണറായി പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാവില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഎമ്മിന്റെ അറിവോടെയല്ല കാസര്‍കോട്ടെ കൊലപാതകമെന്നാണ് കോടിയേരി പറയുന്നത്. കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെയും സിപിഎം പറയുന്നത് ഇതാണ്. അതുകൊണ്ട് പാര്‍ട്ടി അറിവോടെ നടത്തിയ കൊലപാതകങ്ങള്‍ ഏതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രിയ പ്രതിയോഗികളെ കായികമായി വകവരുത്തുകയെന്നതാണ്  സിപിഎം ശൈലി. അതാണ് കാസര്‍കോട് നടപ്പാക്കിയത്. നേതാക്കന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗൂഡോലോചന നടത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. 

കൊലപാതകത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി ഉത്തരമേഖലയില്‍ എഡിജിപിയില്ല. ഇത് സിപിഎമ്മിന് യഥേഷ്ടം കൊലപാതകം നടത്താന്‍ വേണ്ടിയാണ്. കേരളത്തെയാകെ കൊലക്കത്തിക്ക് എറിഞ്ഞുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എന്നിട്ട് പറയുന്നത് കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന്. പാവപ്പെട്ടവരെ ഇത്രയേറെ ക്ണ്ണീര് കുടിപ്പിച്ച മുഖ്യമന്ത്രി പിണറായിയാണെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു