കേരളം

പ്രീത ഷാജിയുടെ വീട് ലേലം ചെയ്ത നടപടി റദ്ദാക്കി; ഒരു മാസത്തിനുള്ളില്‍ 42 ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ വീടു സ്വന്തമാക്കാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പ്രീത ഷാജിയുടെ വീട് ലേലം ചെയ്ത ബാങ്കിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പ തുകയും പലിശയും ബാങ്കില്‍ അടച്ചാല്‍ പ്രീതയ്ക്ക് വീടും സ്ഥലവും സ്വന്തമാകും. 41,53,362 രൂപയാണ് പലിശ അടക്കം തിരികെ അടക്കേണ്ടത്. ഒരു മാസത്തെ കാലാവധിയാണ് പണമടയ്ക്കാന്‍ പ്രീതയ്ക്ക് ലഭിക്കുക. ഇതിനോടകം പണം അടച്ചില്ലെങ്കില്‍ വീടും സ്ഥലും ബാങ്കിന് വീണ്ടും ലേലം ചെയ്യാം. 

ഒരു ലക്ഷത്തി എണ്‍പത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതി വിധി. 

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം  നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത്് വീട്ടില്‍ പ്രീത ഷാജി ജപ്ത് നേരിട്ടത്. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജപ്തി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രീത ഷാജി 2018 നവംബറില്‍ വീടൊഴിഞ്ഞിരുന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് എം വി ഷാജി അപ്പീല്‍ ഫയല്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്