കേരളം

വസന്തകുമാറിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം ധനസഹായം; കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗതീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും. 

കുട്ടികളുടെ വിദ്യാഭാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വീട് വച്ച് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമര്‍ദീപിനേയും കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഹവില്‍ദാര്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ വീരമൃത്യുവരിച്ചത്. നസന്തകുമാറടക്കം നാല്‍പ്പത് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'