കേരളം

കുഞ്ഞനന്തന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് നിങ്ങളേക്കാള്‍ എനിക്കറിയാം ; സര്‍ക്കാറിനെ മാനിക്കാന്‍ പഠിക്കൂവെന്ന് ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാസര്‍കോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ കുറ്റവാളികളെ പാര്‍ട്ടിയോ സര്‍ക്കാറോ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതല്ലേ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ജയരാജന്‍ ചോദിച്ചു. 

ഒരുതരത്തിലും ഒരു അക്രമിയെയും ഇടതുപക്ഷം ഇന്നുവരെ സംരക്ഷിച്ചിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകും. ഒരു കുറ്റവാളിയെയും സിപിഎം സംരക്ഷിക്കുന്ന പ്രശ്‌നമില്ല. ഇപ്പോള്‍ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനെ നിങ്ങള്‍ ബഹുമാനിക്ക്. അതിനെ ജനങ്ങളിലേക്ക് എത്തിക്ക് എന്ന് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ചീമേനിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണം. സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയെയും കുറ്റവാളികളോട് എടുക്കുന്ന നിലപാടുകളുമാണ് മാധ്യമങ്ങള്‍ ജനങ്ങളോട് പറയേണ്ടത്. ടിപി കേസ് പ്രതി കുഞ്ഞനന്തന്‍ തെറ്റു ചെയ്‌തോ ഇല്ലയോ എന്ന് നിങ്ങളേക്കാള്‍ നന്നായി തനിക്ക് അറിയാമെന്നും ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി