കേരളം

കൊച്ചിയിലെ അഗ്നിബാധ നിയന്ത്രണവിധേയം; 28 ജീവനക്കാര്‍ സുരക്ഷിതര്‍, നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് മൂന്നുമണിക്കൂര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തെ മൂന്നുമണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി ബഹുനില കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. 28 പേരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെയോടെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണ്‍ അടങ്ങുന്ന ആറുനില കെട്ടിടത്തിന് തീ പിടിച്ചത്. സംഭവത്തില്‍ കെട്ടിടം മുഴുവനും കത്തിനശിച്ചു. തീ പിടിക്കാനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് സംശയം. ചെരുപ്പ് ഗോഡൗണ്‍ ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞ് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്ത് എത്തുകയായിരുന്നു. റബറിന് തീ പിടിച്ചതാണ് തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നീണ്ടുപോകാന്‍ ഇടയാക്കിയത്. റബറിന് തീ പിടിച്ചതുമൂലം രൂക്ഷമായ ഗന്ധവും പ്രദേശത്ത് അനുഭവപ്പെട്ടു.കെട്ടിടത്തിനുളളില്‍ നിന്ന് ചെറിയ സ്‌ഫോടനങ്ങള്‍ക്ക് സമാനമായ ശബ്ദവും പുറത്തുവന്നു.

കരുതല്‍ നടപടിയുടെ ഭാഗമായി കെട്ടിടത്തിലേക്കുളള വൈദ്യൂതിബന്ധം വിച്ഛേദിച്ചു. തൊട്ടടുത്തുളള കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത മുന്നില്‍ കണ്ട് ഇവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കൂടാതെ സമീപത്തെ കെട്ടിടങ്ങളിലേക്കുളള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചു. സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കുളള പ്രധാന റോഡിന് അരികിലുളള പാരഗണ്‍ ഗോഡൗണിലാണ് തീ പിടിത്തം ഉണ്ടായത്. ഇതോടെ റോഡില്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. തൊട്ടടുത്തുളള മെട്രോ ജോലികളും നിര്‍ത്തിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി