കേരളം

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് ആലോചിച്ച് തീരുമാനിക്കും: കാനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാസര്‍കോട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള രക്ഷായാത്രകള്‍ നടക്കുന്ന സമയത്ത് തന്നെ ഇരട്ടക്കൊലപാതകങ്ങളില്‍ സിപിഎമ്മിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയരുന്നതില്‍ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. ഇത് പരോക്ഷമായി സൂചിപ്പിച്ച് നേരത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരുന്നു. 

ചിലരുടെ വകതിരിവില്ലാത്ത പ്രവൃത്തിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമോ എന്ന കാര്യം എല്ലാവരും ആലോചിക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം നിലനിന്നിരുന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. വാഹനത്തിലെത്തിയ അക്രമി സംഘം ബൈക്കിനെ ഇടിച്ച് വീഴ്്ത്തിയ ശേഷം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി