കേരളം

കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്; ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചതിന്റെ പ്രകോപനമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കോഴിക്കോട് തൂണേരിയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രണ്ട് ബോംബുകളാണ് ഓഫീസിന് നേരെ എറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ബോംബ് കണ്ടെടുത്തു. 

ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടക സമിതി ഓഫീസ് കത്തിച്ചതിന്റെ പ്രകോപനമായിട്ടാണ് ബോംബേറുണ്ടായതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ബൈക്കില്‍ എത്തിയ സംഘം ഓഫീസിന് തീയിട്ടത്. ഇത് കണ്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം കടന്നു കളഞ്ഞു. ഇതിന്റെ പ്രതികാരമായിട്ടാകാം ബോംബേറ് നടത്തിയത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്