കേരളം

തീ പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്?; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു, രൂക്ഷ ഗന്ധം, സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി ബഹുനില കെട്ടിടത്തില്‍ ആളിപടര്‍ന്ന തീ രണ്ടുമണിക്കൂറായിട്ടും നിയന്ത്രണവിധേയമായിട്ടില്ല. 
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണ്‍ അടങ്ങുന്ന ആറുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. റബറിന് തീപിടിച്ചതാണ് തീ അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിന് മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ആളപായമില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

ബുധനാഴ്ച രാവിലെയോടെയാണ് ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. തീപിടിക്കാനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് സംശയം. ചെരുപ്പ് ഗോഡൗണ്‍ ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയാണ്. 18 അഗ്നിശമന യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിനുളളില്‍ നിന്ന് ചെറിയ സ്‌ഫോടനങ്ങള്‍ക്ക് സമാനമായ ശബ്ദം പുറത്തുവരുന്നുണ്ട്. തീ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ തൊട്ടടുത്തുളള ജില്ലകളില്‍ നിന്നുളള അഗ്നിശമനയൂണിറ്റുകളും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

കരുതല്‍ നടപടിയുടെ ഭാഗമായി കെട്ടിടത്തിലേക്കുളള വൈദ്യൂതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തൊട്ടടുത്തുളള കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത മുന്നില്‍ കണ്ട് ഇവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കൂടാതെ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കുളള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കുളള പ്രധാന റോഡിന് അരികിലുളള പാരഗണ്‍ ഗോഡൗണിലാണ് തീ പിടിത്തം ഉണ്ടായത്. ഇതോടെ റോഡില്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. തൊട്ടടുത്തുളള മെട്രോ ജോലികളും നിര്‍ത്തിവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി