കേരളം

ബോംബെന്ന് അറിയാതെ തട്ടിത്തെറിപ്പിച്ചു, സ്റ്റീല്‍ ബോംബ് പൊട്ടി രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

നാദാപുരം: വഴിയില്‍ കിടന്നിരുന്ന ബോംബ് പൊട്ടി സഹോദരിമാര്‍ക്ക് പരിക്ക്. വളയം കുയ്‌തേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിയാണ് അംന ഫാത്തിമ(11), നാദിയ(8) എന്നിവര്‍ക്ക് പരിക്കേറ്റത്. കുരുടിക്കണ്ടിയില്‍ ഒ.പി.മുജീബിന്റേയും സീനത്തിന്റേയും മക്കളാണ് ഇവര്‍.

ബുധനാഴ്ച രാവിലെ എട്ടേകാലോടെ കുട്ടികള്‍ മദ്‌റസ വിട്ട് തിരിച്ചു വരുമ്പോഴാണ് സംഭവം. ഇടവഴിയില്‍ എന്തോ കിടക്കുന്നത് കണ്ട കുട്ടികള്‍ ഇത് ബോംബാണെന്ന് അറിയാതെ ചവിട്ടി തെറിപ്പിച്ചു. ഇതോടെ ഇടവഴിയോട് ചേര്‍ന്നുള്ള മതിലില്‍ തട്ടി ബോംബ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. 

കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളെ വടകരയിലേക്ക് മാറ്റി. നാദിയയുടെ ഇരുകാലുകള്‍ക്കും വയറിനും പരിക്കേറ്റു. നെഞ്ചിലാണ് അംനയ്ക്ക് പരിക്കേറ്റത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ