കേരളം

എംപാനലുകാരുടെ പ്രശ്‌ന പരിഹാരത്തിന് എല്‍ഡിഎഫ് മുന്‍കൈയെടുക്കുന്നു ; എ കെ ജി സെന്ററില്‍ ഇന്ന് ചര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ പ്രശ്‌ന പരിഹാരത്തിന് സാധ്യതകള്‍ തേടി എല്‍ഡിഎഫ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന കണ്ടക്ടറുമാരുമായി ചര്‍ച്ച നടത്താനാണ് എല്‍ഡിഎഫിന്റെ തീരുമാനം. 11 മണിക്ക് എല്‍ഡിഎഫ് കണ്‍വീനറുടെ നേതൃത്വത്തിലാണ് സമരനേതാക്കളുമായി ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സമരക്കാര്‍ ഇന്ന് നടത്താനിരുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘടിപ്പിക്കുകയുള്ളൂവെന്നും നേതാക്കള്‍ വ്യക്തമാക്കി.

ജനുവരി 21 മുതലാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'