കേരളം

ഒരു പശുവിന് 1000 രൂപ മാത്രം; പട്ടാളത്തെ വിളിക്കാനൊരുങ്ങി കേരളം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രളയത്തിൽ നഷ്ടമായ കന്നുകാലി സമ്പത്തു തിരികെ പിടിക്കാൻ കേരളം പട്ടാളത്തിന്റെ സഹായം തേടുന്നു. കരസേനയുടെ ഫാമുകളിൽ വിൽക്കുന്ന മികച്ചയിനം പശുക്കളെയും കിടാരികളെയും കേരളത്തിൽ എത്തിക്കാനാണു  തീരുമാനം. 1500 ഉരുക്കളെയെങ്കിലും വാങ്ങും. പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട കർഷകർക്കു വിതരണം ചെയ്യാൻ മികച്ചയിനം പശുക്കളെ തേടുന്നതിനിടെയാണു കരസേനയുടെ ഫാമുകളിലെ ഉരുക്കളെ വിൽക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ചെലവു ചുരുക്കലിന്റെ ഭാഗമായി വിവിധ ഫാമുകൾ പൂട്ടി അവയിലെ ഉരുക്കളെ വിൽക്കാനാണ് കരസേന തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കും വെറ്ററിനറി സർവകലാശാലകൾക്കും 1000 രൂപയ്ക്ക് വിൽക്കാനാണ് സേനയുടെ തീരുമാനം. 

ഏതൊക്കെ ഇനങ്ങൾ ലഭ്യമാണ്, എങ്ങനെ എത്തിക്കാം, തടസങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതിനു സംസ്ഥാന  സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി തെലങ്കാനയിലെ സെക്കന്ദരാബാദ്, കർണാടകയിലെ ബെള​ഗാവി എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികളുമായി മുന്നോട്ടു പോകുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.പി.കെ.സദാനന്ദൻ പറഞ്ഞു.  ആദ്യഘട്ടത്തിൽ 200 പശുക്കളെ വാങ്ങുന്നതിനു വെറ്ററിനറി സർവകലാശാല കരസേനയ്ക്കു പണം നൽകിയിട്ടുണ്ട്. അവ ഉടൻ കേരളത്തിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍