കേരളം

വീട്ടിലേക്ക് വാഹനം എത്തിയില്ല; യുവതിയുടെ പ്രസവമെടുത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കായംകുളം പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു 108 ആംബുലന്‍സിലേക്ക് വിളിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോഴാണ് മനസിലായത് ആംബുലന്‍സിന് വീടിനടുത്തേക്ക് എത്താനാവില്ലെന്ന്. മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ലാതിരുന്ന നിമിഷം ആംബുലന്‍സ് ജീവനക്കാര്‍ തന്നെ പ്രസവം എടുത്തു. 

കായംകുളം കാക്കനാട് സ്വദേശി രാജ്കുമാറിന്റെ ഭാര്യ സുനിതയുടെ രക്ഷയ്ക്കാണ് 108 ആംബുലന്‍സ് ജീവനക്കാര്‍ എത്തിയത്. പെട്ടെന്ന് പ്രസവ വേദന വന്നതോടെ അടിയന്തര വൈദ്യസഹായത്തിനായി ഇവര്‍ 108ലേക്ക് വിളിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് വീടിനടുത്തേക്ക് കൊണ്ടുവരുവാനാവില്ലെന്ന് മനസിലായത്. യുവതിയെ ആംബുലന്‍സിലേക്ക് എടുത്തുകൊണ്ടു വരുന്നതും ആ സമയം ബുദ്ധിമുട്ടായിരുന്നു. 

ഇതോടെ ആംബുലന്‍സിലെ നഴ്‌സിങ് സ്റ്റാഫും, പൈലറ്റും ഇവരുടെ വീട്ടിലേക്കെത്തി. നഴ്‌സിങ് സ്റ്റാഫ് പ്രസവം എടുത്ത് അമ്മയ്ക്കും കുഞ്ഞിനും അടിയന്തര വൈദ്യസഹായം നല്‍കി. പ്രസവത്തിന് പിന്നാലെ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. 

നൂറനാട്ട് നിന്നും 15 മിനിറ്റുകൊണ്ടാണ് ഇവര്‍ 20 കിലോമീറ്റര്‍ ഓടി യുവതിയുടെ വീട്ടിലേക്കെത്തിയത്. ആണ്‍കുഞ്ഞിനാണ് സുനിത ജന്മം നല്‍കിയത്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ