കേരളം

ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ ഹൃദയമെടുക്കാന്‍ ശ്രമിക്കുന്നു; കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സിപിഎമ്മിനെ പ്രവേശിപ്പിച്ചില്ല: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ ഹൃദയമെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ പ്രവേശിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി ഇ ചന്ദ്രശേഖന്‍ പോയത് സര്‍ക്കാരിന് വേണ്ടിയാണ്. മന്ത്രിക്ക് നേരെ കോണ്‍ഗ്രസുകാര്‍ തെറിയഭിഷേകം നടത്തി. ആര്‍എസ്എസ് നേതാവ് പോയപ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായില്ല. ഇത് കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. 

കാസര്‍കോട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍  സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്ഡഗ്രസ് നേതൃത്വം അനുവദിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നേരെയും പ്രതിഷേധം നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു