കേരളം

ജോലി സെക്രട്ടേറിയേറ്റിലെന്ന് കള്ളം പറഞ്ഞു, 20 ലക്ഷം രൂപ സ്ത്രീധനത്തില്‍ കല്യാണം ഉറപ്പിച്ചു; അവസാനം കള്ളം പൊളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


പാട്‌ന; സര്‍ക്കാര്‍ ജോലിയുണ്ടെന്ന് കള്ളം പറഞ്ഞ് 20 ലക്ഷം രൂപ സ്ത്രീധനമായി തട്ടിയെടുക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. ബീഹാറിലാണ് സംഭവമുണ്ടായത്. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റാണെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ഇയാളുടെ സംസാരത്തില്‍ കല്യാണം ഉറപ്പിച്ച പെണ്ണിന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി പൊളിഞ്ഞത്. സംഭവത്തില്‍ ശിവശങ്കര്‍ എന്ന ആളെ സചിവല്യ പൊലീസ് അറസ്റ്റ് ചെയ്തു. 

സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടേറിയറ്റിലാണെന്നും പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്തു. നല്ല ജോലിയുള്ള യുവാവിനെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടതോടെ കല്യാണം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും ശങ്കറും ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങിയതോടെ കള്ളങ്ങള്‍ പുറത്തുവരികയായിരുന്നു. 

ജോലി ചെയ്യുന്ന വകുപ്പുകള്‍ ഓരോ ദിവസവും മാറ്റിയാണ് ഇയാള്‍ പറഞ്ഞത്. ഇത് കേട്ട് സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ കാര്യം അറിയിച്ചു. ബന്ധുക്കള്‍ സെക്രട്ടറിയേറ്റിലെത്തി ശങ്കറിനോട് സംസാരിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് അവരോട് പറഞ്ഞു.എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ചതി പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ സംഭവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍