കേരളം

നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പറിന് പ്രവാസ ലോകത്ത് വന്‍ സ്വീകാര്യത; ദിവസേന എത്തുന്നത് ആയിരത്തിലേറെ കോളുകള്‍

സമകാലിക മലയാളം ഡെസ്ക്

പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടോള്‍ ഫ്രീ നമ്പര്‍. പ്രവാസ ലോകത്ത് നിന്നും ദിവസേന ആയിരത്തിലധികം കോളുകളാണ് ഈ നമ്പറിലേക്ക് വരുന്നത്. 00918802012345 എന്നതാണ് നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പര്‍. 

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കാം. സര്‍ക്കാരുമായി പ്രവാസികള്‍ക്ക് ബന്ധപ്പെടുവാനുള്ള ഏകജാലക സംവിധാനമാണ് ഇതെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ പറയുന്നു. 

ഈ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം കോള്‍ കട്ടാവും. 30 സെക്കന്‍ഡിനുള്ളില്‍ വിളിച്ച ആളിനെ നോര്‍ക്കയുടെ ഓഫീസില്‍ നിന്നും തിരികെ വിളിക്കും. മറ്റ് രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് എളുപ്പത്തില്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി