കേരളം

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടി അപകടം ; 15 പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്


കോട്ടയം : കോട്ടയം ജില്ലയിലെ വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം പൊട്ടി അപകടം. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. 

പരിധിയിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരേസമയം മൂന്നുപേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള തൂക്കുപാലത്തിലേക്ക് 15 ഓളം പേര്‍ കയറുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡുമാരുടെ നിര്‍ദേശം അവഗണിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഞായറാഴ്ചയാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്.

അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി