കേരളം

ഇരട്ടക്കൊലയും സിപിഎമ്മിന്റെ മുഴുവന്‍ കൊലകളും സിബിഐയ്ക്ക് വിടണം: ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പെരിയയിലെ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സി.പി.എമ്മുകാര്‍ പ്രതികളായ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും സി.ബി.ഐക്ക് വിടണം. സംസ്ഥാന പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്നും ശ്രീധരന്‍പിളള കോഴിക്കോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. നിയമനടപടികള്‍ പാര്‍ട്ടി ആലോചിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് സമാനമായ ആവശ്യം ഉന്നയിച്ച് ബിജെപിയും രംഗത്തുവന്നിരിക്കുന്നത്. 

അതേസമയം,ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല അന്വേഷണം നടത്തുന്നത്. ശാസ്ത്രീയമായും പ്രഫഷണലായും അന്വേഷണം മുന്നോട്ടുകൊണ്ടുപോകും. ഈയാഴ്ച ക്രൈംബ്രാഞ്ച് എഡിജിപിക്കൊപ്പം കാസര്‍കോട് സന്ദര്‍ശിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍