കേരളം

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്; മുഖ്യമന്ത്രിക്ക് ഡിസിസി സന്ദര്‍ശനാനുമതി നല്‍കിയില്ല എന്ന പ്രചാരണം തെറ്റ്: മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ എംഎല്‍എ. നിയമനടപടികള്‍ പാര്‍ട്ടി ആലോചിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ സിപിഎം ചുമതലപ്പെടുത്തിയവരാണ് ഉള്ളതെന്നും മുരളീധരന്‍ ആരോപിച്ചു. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചു എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് ആരുടെയും വീട്ടില്‍ പോകാന്‍ പ്രത്യേകിച്ച് അനുവാദം വേണ്ട. മുഖ്യമന്ത്രി കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖത്ത് തുപ്പാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നാണ് പി കരുണാകരന്‍ എംപി പറഞ്ഞത്. വീട്ടിലെത്തുന്നവരുടെ മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. ചിലപ്പോള്‍ സിപിഎമ്മിന്റെ സംസ്‌കാരമാകും-അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് വീട് സന്ദര്‍ശിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പെര്‍മിഷന്‍ കിട്ടിയില്ല എന്നാണ് പ്രചാരണം. ഇത് ഡിസിസി പ്രസിഡന്റ് തന്നെ തള്ളിക്കളഞ്ഞതാണ്. മുഖ്യമന്ത്രിക്ക് പോകണമെങ്കില്‍ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടാല്‍ മതിയല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി സംരക്ഷണം നല്‍കിയേനെ. വീട്ടുകാര്‍ക്ക് പരാതി പറയാന്‍ അവസരം ലഭിച്ചേനെയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കൊല്ലപ്പെടാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശവശരീരം പോലും ബാക്കി കാണില്ലെന്ന് വെല്ലുവിളിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയ്ക്ക് എതിരെ ഇന്നുവരെ കേസെടുത്തില്ല. ശബരിമല വിഷയത്തിലും പല കാര്യങ്ങളിലും പലര്‍ക്കെതിരെയും കേസെടുത്ത പൊലീസ് എന്തുകൊണ്ട് മുസ്തഫയ്ക്ക് എതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ