കേരളം

സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് വി.ടി.ബല്‍റാമല്ല, ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതില്‍ വിറളിപൂണ്ടിട്ട് കാര്യമില്ല:എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:എഴുത്തുകാരി കെ.ആര്‍ മീരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും എഐവൈഎഫ്. കേരളത്തിലെ സാംസ്‌കാരിക നായകരും എഴുത്തുകാരും എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് വി.ടി.ബല്‍റാമോ  യൂത്ത് കോണ്‍ഗ്രസ്സോ അല്ല. അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചില്ല എന്നു പറഞ്ഞ് കെ.ആര്‍.മീരയെ തെറിവിളിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത വി.ടി.ബല്‍റാം സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണമെന്ന്് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു. 

 കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതില്‍ വിറളിപൂണ്ടിട്ട് കാര്യമില്ല.അത് ഇടതുപക്ഷം സ്വീകരിക്കുന്ന ജനപക്ഷ നിലപാടിനുള്ള അംഗീകാരമാണെന്ന്  മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം വേണം. ഇടതുപക്ഷത്ത്  നിലയുറപ്പിക്കുമ്പോഴും  ഇടതുപാര്‍ട്ടികളെ വിമര്‍ശിക്കാന്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ മടികാണിച്ചിട്ടില്ല. ആ വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കുകയല്ല മറിച്ച് തിരുത്തേണ്ടത് തിരുത്താനുള്ള ജനാധിപത്യബോധമാണ്  പലപ്പോഴും ഇടതുപക്ഷം കാണിച്ചിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു