കേരളം

കെ.ആര്‍ മീരയ്‌ക്കെതിരേ മോശം കമന്റ്; വി.ടി ബല്‍റാമിനെതിരേ പരാതി

സമകാലിക മലയാളം ഡെസ്ക്

എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരേ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയത്. 

കെ.ആര്‍ മീരയെ ഫേയ്‌സ്ബുക്ക് കമന്റിലൂടെ വെര്‍ബല്‍ ലിഞ്ചിങ്ങിന് ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വി.ടി ബല്‍റാമിനെതിരേ നിയമ നടപടി കൈക്കൊള്ളണം എന്നാണ് കൂട്ടായ്മയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി, കേരള സൈബര്‍ പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. 

അതിനിടെ വിടി ബല്‍റാമും കെ.ആര്‍ മീരയും തമ്മിലുള്ള ഫേയ്‌സ്ബുക് യുദ്ധം രൂക്ഷമാവുകയാണ്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വി.ടി ബല്‍റാം എംഎല്‍എക്കെതിരേ കെ.ആര്‍. മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി.ടി. ബല്‍റാം എം.എല്‍.എ പോസ്റ്റ് ചെയ്ത കമന്റാണ് പിന്നീട്  വിവാദമായത്. ഇരുവരുടേയും പക്ഷത്ത് നിരവധി പേര്‍ അണിനിരന്നതോടെ ഫേയ്‌സ്ബുക് യുദ്ധം കൊഴുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍