കേരളം

തിരുവനന്തപുരത്തും എറണാകുളത്തും ഇലക്ട്രിക് ബസുകള്‍; ഓണ്‍ലൈനില്‍ സീറ്റ് ബുക്ക് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  എറണാകുളം റൂട്ടിലും തിരുവനന്തപുരം, എറണാകുളം നഗരപ്രാന്തങ്ങളിലും കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ഫെബ്രുവരി 25 മുതല്‍ ആരംഭിക്കും. 

രാവിലെ നാല്, നാലര, അഞ്ച്, അഞ്ചര, ആറ് മണി, വൈകുന്നേരം അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നീ സമയങ്ങളില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഈ ബസുകള്‍ക്ക് www.online.skrtc.com വഴി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യമുണ്ട്.
 

ഇതിനു പുറമേ, തിരുവനന്തപുരം സിറ്റിയില്‍ നിന്ന് കളിയിക്കാവിള, പേരൂര്‍ക്കട നെടുമങ്ങാട്, പോത്തന്‍കോട്‌വെഞ്ഞാറമൂട്, കോവളം, ടെക്‌നോപാര്‍ക്ക്  ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും.

എറണാകുളം സിറ്റിയില്‍ നിന്ന് മൂവാറ്റുപുഴ (ഫോര്‍ട്ടുകൊച്ചിമട്ടാഞ്ചേരിനെടുമ്പാശ്ശേരി വഴി), അങ്കമാലി (അരൂര്‍ വഴി), നെടുമ്പാശ്ശേരി (ജെട്ടി  മേനക വഴി),  നെടുമ്പാശ്ശേരി (വൈറ്റില  കുണ്ടന്നൂര്‍ വഴി) എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ