കേരളം

ശാന്തമാകാതെ പെരിയ; കാസര്‍കോട് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു: റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട് സര്‍ക്കാര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. ചൊവ്വാഴ്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരും. കാസര്‍കോട് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ജില്ലയില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. 

കോണ്‍ഗ്രസ് പെരിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഐജി എസ് ശ്രീജിത്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേസ് സിബിഐയ്ക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 

കേസില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കം ഏഴു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജി ജോര്‍ജ്,  ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ