കേരളം

ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് ഷൊര്‍ണൂരില്‍ പാളം തെറ്റി: ആളപായമില്ല, ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഷൊര്‍ണൂര്‍: ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂരില്‍ വെച്ച് പാളം തെറ്റി. പാളത്തോട് ചേര്‍ന്നുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ച് തെറിപ്പിച്ചാണ് ട്രെയിന്‍ നിന്നത്. ആളപായമില്ല. വണ്ടിയുടെ എഞ്ചിന്‍ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പാളത്തില്‍ നിന്നും തെന്നിമാറി. എന്നാല്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. 

പാലക്കാട് നിന്നും ഷൊര്‍ണൂര്‍ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. 

ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്