കേരളം

കടത്തില്‍ മുങ്ങി; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പതിനെട്ട് കോടിയുടെ സ്വര്‍ണം വില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടത്തില്‍ മുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണം വില്‍ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വരുമാന നഷ്ടത്തെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് മറികടക്കാനാണ് കൈവശമുള്ള സ്വര്‍ണം വില്‍ക്കാന്‍ ബോര്‍ഡില്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍, ഇക്കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.

ആസ്തിയിനത്തില്‍ 55 കിലോഗ്രാം സ്വര്‍ണമാണ് ബാങ്കിലുള്ളത്.  ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്‍ഷന്‍ നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കും. നിഷ്‌ക്രിയ ആസ്തിയെ ഫലപ്രദമായി വിനിയോഗിക്കാനാണ് ഈ വിധത്തില്‍ ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു.

നിയമോപദേശം തേടിയതില്‍ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളതെന്നും വിവരമുണ്ട്.  ബോര്‍ഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി ഉണ്ടെങ്കിലെ നടപടിയുമായി മുന്നോട്ടുപോകാന്‍ സാധിക്കുള്ളു. ഇതിനായുള്ള നീക്കത്തിലാണ് ബോര്‍ഡ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍