കേരളം

കൊല്ലം പ്രേമചന്ദ്രന് തന്നെ; ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ആര്‍എസ്പി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തില്‍ നിന്നുള്ള ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്‍കെ പ്രേമചന്ദ്രന്റേത്. കൊച്ചിയില്‍ ചൊവ്വാഴ്ച നടന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ കൊല്ലം സീറ്റ് ആര്‍എസ്പിക്കു വീണ്ടും നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തു, കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

മുന്‍ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ അധ്യക്ഷത വഹിച്ചു. ഇക്കാര്യം ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെ ചുമതലപ്പെടുത്തി. 1996ല്‍ ആദ്യമായി ലോക്‌സഭയിലെത്തിയ പ്രേമചന്ദ്രന്റെ നാലാമത്ത അംഗമാണ് ഇത്തവണത്തേത്.   രാജ്യസഭാംഗവും മുന്‍മന്ത്രിയുമായിരുന്നു. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടു യുഡിഎഫിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ 37,649 വോട്ടിനു തോല്‍പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?