കേരളം

തുഷാര്‍ വെളളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും?; അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടില്‍ ബിജെപിക്ക് അതൃപ്തിയും ആശങ്കയും. മത്സരത്തിനില്ലെന്ന് വാശിപ്പിടിച്ച് നില്‍ക്കുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തും. തുഷാറിനെ മത്സരത്തിനിറക്കി അതിലൂടെ സംസ്ഥാന ഘടകത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം. 

ബിഡിജെഎസിന്റെ സമീപകാല നിലപാടുകള്‍ സംശയത്തോടെയാണ് ബിജെപി കാണുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ചര്‍ച്ച നടത്തിയതോടെ ഈ സംശയവും ആശങ്കയ്ക്ക് അതൃപ്തിക്ക് വഴിമാറി. തുഷാര്‍ മത്സരത്തിന് തയ്യാറായില്ലെങ്കില്‍ ബിഡിജെഎസിന് ഇപ്പോള്‍ ധാരണയായ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിയിലെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ