കേരളം

വൻ വിലക്കുറവിൽ ​ഗൃ​ഹോപകരണങ്ങളുമായി സപ്ലൈക്കോ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യവുമായി സപ്ലൈക്കോ. കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ​ഗൃഹോപകരണങ്ങൾ നൽകാനുള്ള ശ്രമത്തിന്റെ ഭ​​ഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സപ്ലൈക്കോ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്തി മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. 

പൊതുവിപണിയിലെ വിലയെക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ വിലക്കുറവിലാണ് ഗൃഹോപകരണ വില്‍പ്പന സപ്ലൈക്കോ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത പത്ത് വില്‍പ്പന ശാലകളിലൂടെയാണ് ഗൃഹോപകരണ വില്‍പ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈക്കോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. 

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാണ് സപ്ലൈക്കോയുടെ പുതിയ ചുവടുവെയ്പ്പ്. മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്ന് നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി